ഇതിഹാസങ്ങളുടെ മത്സരത്തിൽ യൂസുഫ് പത്താന്റെ വെടിക്കെട്ട്. ഇന്ന് ആദ്യ മത്സരത്തിൽ ശ്രീലങ്ക മാസ്റ്റേഴ്‌സിനെതിരെ ഇന്ത്യ മാസ്റ്റേഴ്‌സ് 20 ഓവറിൽ 222/4 എന്ന കൂറ്റൻ സ്‌കോർ നേടിയപ്പോൾ താരമായത് യൂസുഫ് പത്താനും സ്റ്റുവർട്ട് ബിന്നിയും. സ്റ്റുവർട്ട് ബിന്നി 31 പന്തിൽ നിന്ന് 68 റൺസ് എടുത്തപ്പോൾ, യൂസഫ് പത്താൻ 22 പന്തിൽ നിന്ന് 56* റൺസെടുത്ത് പുറത്താകാതെ നിന്നു. ആകെ ആറ് സിക്‌സറുകൾ യൂസുഫ് അടിച്ചു.

സച്ചിൻ ടെൻഡുൽക്കർ 10 റൺസ് എടുത്ത് പുറത്തായപ്പോൾ യുവരാജ് സിംഗ് 22 പന്തിൽ നിന്ന് 33 റൺസുമായി പുറത്താകാതെ നിന്നു. യുവരാജ് 2 സിക്സും 2 ഫോറും അടിച്ചു.