യോൺ വിസ്സയെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ബ്രെന്റ്ഫോർഡുമായി 55 മില്യൺ പൗണ്ടിന്റെ വാക്കാൽ കരാറിലെത്തി. ഇന്ന് തന്നെ താരം വൈദ്യപരിശോധനക്ക് വിധേയനാകുമെന്നാണ് റിപ്പോർട്ട്. അലക്സാണ്ടർ ഇസാക്കിനെ വിറ്റതിന് പിന്നാലെയാണ് യോൺ വിസ്സ, നിക്ക് വോൾട്ടെമേഡ് എന്നിവരെ ടീമിലെത്തിച്ച് എഡ്ഡി ഹൗ പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നത്.
ഈ സമ്മറിൽ ബ്രെന്റ്ഫോർഡ് വിടാൻ ആഗ്രഹിച്ച താരമാണ് വിസ്സ. എന്നാൽ, ക്ലബ്ബ് താരത്തെ വിൽക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു. പിന്നീട് മതിയായ ഓഫർ ലഭിച്ചാൽ പോകാൻ അനുവദിക്കാമെന്ന് ക്ലബ്ബ് സമ്മതിച്ചതോടെയാണ് ഈ നീക്കം. 2021-ൽ ബ്രെന്റ്ഫോർഡിൽ ചേർന്നത് മുതൽ ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണ് 28-കാരനായ വിസ്സ. ക്ലബ്ബിനായി 149 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളാണ് താരം നേടിയത്.
ഇസാക്ക് റെക്കോർഡ് തുകക്ക് ലിവർപൂളിലേക്ക് പോയതിനെ തുടർന്നുണ്ടായ മാറ്റങ്ങളുടെ ഭാഗമായാണ് വിസ്സയുടെ ഈ നീക്കം. ആദ്യം ഉയർന്ന തുക ആവശ്യപ്പെട്ടെങ്കിലും 55 മില്യൺ പൗണ്ടിൽ കരാർ ഉറപ്പിക്കാൻ ഇരു ക്ലബ്ബുകൾക്കും കഴിഞ്ഞു.