മാച്ച് ഫിക്സിംഗ് ആരോപണങ്ങൾ റഷ്യൻ താരത്തെ ഫ്രഞ്ച് ഓപ്പണിൽ അറസ്റ്റ് ചെയ്തു

Sports Correspondent

റഷ്യയുടെ യാന സിസിക്കോവയെ ഫ്രഞ്ച് ഓപ്പണിൽ വെച്ച് അറസ്റ്റ് ചെയ്തു. മാച്ച് ഫിക്സിംഗ് ആരോപണങ്ങളെത്തുടര്‍ന്നാണ് താരത്തെിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് അറിയുന്നത്. കഴി‍ഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഫ്രഞ്ച് ഓപ്പണിലെ വനിത ഡബിൾസ് മത്സരത്തിൽ മാച്ച് ഫിക്സിംഗ് നടന്നുവെന്നതിൽ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചത്.

റൊമേന്യയുടെ ആന്‍ഡ്രിയ മിടു – പട്രീഷ്യ മാരി സഖ്യത്തിനെതിരെ സിസിക്കോവ – മാഡിസൺ ബ്രെഗൾ ജോഡി കളിച്ച മത്സരത്തിലാണ് അന്വേഷണം വന്നത്.