2021ൽ വനിത ടി20 ചല‍ഞ്ച് നടക്കില്ലെന്ന് സൂചന

Sports Correspondent

ഐപിഎലിനൊപ്പം നടക്കാനിരുന്ന വനിത ടി20 ചല‍ഞ്ച് ഈ വര്‍ഷം നടക്കാൻ സാധ്യതയില്ലെന്ന് സൂചന. ഐപിഎൽ യുഎഇയിൽ നടക്കുമ്പോൾ വനിത ടി20 ചല‍ഞ്ച് ഒപ്പം നടത്തുക പ്രായോഗികമല്ലെന്നാണ് അറിയുന്നത്. ഐപിഎലിൽ ഇനി 31 മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുമെന്ന ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും തീരുമാനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

ജൂൺ അവസാനത്തോടെ ഐപിഎൽ ഫിക്സ്ച്ചറുകൾ ബിസിസിഐ പുറത്ത് വിടുമെങ്കിലും ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തിൽ വനിത ടി20 ചലഞ്ചിനെക്കുറിച്ച് യാതൊരുവിധ ചര്‍ച്ചയും ഉണ്ടായില്ല. സെപ്റ്റംബറിൽ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയിലേക്ക് യാത്രയാകുവാനിരിക്കുകയാണെന്നും അത് കഴിഞ്ഞ് വനിത ബിഗ് ബാഷ് വരാനിരിക്കുന്നതിനാലും ടി20 ചലഞ്ച് നടത്തുക പ്രായോഗികമല്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.