വനിത സൂപ്പർ ലീഗിൽ ചരിത്രം എഴുതി ആഴ്‌സണലിന്റെ വിവിയനെ മിയെദെമ

Wasim Akram

വനിത സൂപ്പർ ലീഗിൽ ചരിത്രം കുറിച്ച് ആഴ്‌സണലിന്റെ ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമ. വനിത സൂപ്പർ ലീഗിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരി ആയ മിയെദെമ ചരിത്രത്തിൽ ആദ്യമായി ലീഗിൽ 100 ഗോളുകളിൽ പങ്കാളി ആവുന്ന താരമായി ഇന്ന് മാറി.

20220306 185213

ബ്രിമിങ്ഹാം സിറ്റിക്ക് എതിരായ ഗോളോടെയാണ് മിയെദെമ നേട്ടം കുറിച്ചത്. 83 മത്സരങ്ങളിൽ 70 ഗോളുകൾ നേടിയ ഡച്ച് താരം 30 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. നിലവിൽ ലീഗിൽ ഒന്നാമത് ആണ് ആഴ്‌സണൽ. സീസണിന്റെ അവസാനത്തിൽ ബാഴ്‌സലോണ ലക്ഷ്യം വക്കുന്ന താരത്തെ ടീമിൽ നിലനിർത്താൻ ആവും ആഴ്‌സണൽ ശ്രമം.