മാറ്റങ്ങൾ ഏറെ, ഗോവയ്ക്ക് എതിരായ പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു

Blasters

ഐ എസ് എൽ സീസണിലെ അവസാന മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങൾ ടീമിൽ ഉണ്ട്. സെമി ഫൈനൽ ഉറപ്പിച്ചത് കൊണ്ട് പല പ്രധാന താരങ്ങൾക്കും ഇവാൻ ഇന്ന് വിശ്രമം നൽകി. ആല്വാരോ, ലൂണ, പൂട്ടിയ, ഹോർമിപാം എന്നിവരൊക്കെ ഇന്ന് ബെഞ്ചിലാണ്.

ഗിവ്സൺ ഇന്ന് ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ എത്തി. ഗിവ്സണും ആയുഷുമാണ് മധ്യനിരയിൽ ഉള്ളത്. ലെസ്കോവിച് ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്നു. സിപോവിചും ചെഞ്ചോയും ഡിയസും ആണ് ഇന്ന് ടീമിലെ മറ്റുവിദേശ താരങ്ങൾ.20220306 183530

Kerala Blasters; Gill, Sanjeev, Sipovic, Leskovic, Sandeep, Ayush, Givson, Sahal, Rahul, Diaz, Chencho