ജനുവരിയിൽ സ്റ്റെർലിംഗിനെ ആർക്കും സിറ്റി വിൽക്കില്ല

20211113 224659

മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിംഗിനെ ജനുവരിയിൽ സ്വന്തമാക്കാം എന്നുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. സ്റ്റെർലിംഗിനെ ജനുവരിയിൽ ആര് വന്നാലിം വിട്ടു നൽകില്ല എന്നാണ് മാഞ്ചസ്റ്റർ സിറ്റി ഉടമകളുടെ തീരുമാനം. ലോണിൽ ആയാൽ വലിയ തുക നൽകിയാലും സിറ്റിയുടെ ഈ തീരുമാനം മാറില്ല. സീസൺ അവസാനം സ്റ്റെർലിംഗിന് ക്ലബ് വിടാൻ ആഗ്രഹം ഉണ്ടെങ്കിൽ സിറ്റി അതിന് അനുവദിക്കും. ഈ സീസണിൽ അധികം അവസരങ്ങൾ ലഭിക്കാത്തതു കൊണ്ട് തന്നെ സ്റ്റെർലിംഗ് ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്.

സ്റ്റെർലിംഗ് എന്നല്ല മാഞ്ചസ്റ്റർ സിറ്റിയിലെ ഏതു താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണ ആഗ്രഹിച്ചാലും അതിനു സാധിക്കും എന്ന് അടുത്തിടെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞിരുന്നു. പരിശീലകന്റെ ഈ കമന്റും മാനേജ്മെന്റിന് ഇടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

Previous articleബുംറയുടെ പകുതി കഴിവെങ്കിലും ലഭിച്ചാൽ താന്‍ സന്തോഷവാന്‍ – നവീന്‍ ഉള്‍ ഹക്ക്
Next article92 മത്തെ മിനിറ്റിൽ മിയെദെമയുടെ ഗോളിൽ നോർത്ത് ലണ്ടൻ ഡാർബിയിൽ സമനില പിടിച്ചു ആഴ്‌സണൽ