വനിത സൂപ്പർ ലീഗിൽ ടോട്ടൻഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ചെൽസി വനിതകൾ. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ ചെൽസി തുടരും. പത്ത് പേരായിട്ടു ചുരുങ്ങിയെങ്കിലും തിരിച്ചു വന്നു പൊരുതി ആണ് ചെൽസി വനിതകൾ ജയം നേടിയത്. പതിനഞ്ചാം മിനിറ്റിൽ സോഫീ ഇഗിളിന്റെ സെൽഫ് ഗോളിൽ ചെൽസി മത്സരത്തിൽ പിന്നിലായി. 27 മത്തെ മിനിറ്റിൽ ജി സോ യുനിന്റെ പാസിൽ നിന്നു ഗുരോ റെയിറ്റൻ ചെൽസിക്ക് സമനില ഗോൾ നേടി കൊടുത്തത്.
എന്നാൽ 33 മത്തെ മിനിറ്റിൽ ആൻ ബെർഗർ ചുവപ്പ് കാർഡ് കണ്ടതോടെ ചെൽസി പത്ത് പേരായി ചുരുങ്ങി. രണ്ടാം പകുതിയിൽ 71 മത്തെ മിനിറ്റിൽ ജോന ആന്റേഴ്‌സന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സാം കെർ ചെൽസിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. സീസണിൽ ലീഗിലെ പത്ത് ടീമുകൾക്കും എതിരെ സാം കെർ ഇതോടെ ഗോൾ നേടി. വനിത സൂപ്പർ ലീഗിൽ ഇത് ഒരു റെക്കോർഡ് ആണ്. പകരക്കാരിയായി ഇറങ്ങിയ ജെസ്സി ഫ്ലെമിങ് 95 മത്തെ മിനിറ്റിൽ ഗോൾ നേടിയതോടെ ചെൽസി ജയം ഉറപ്പിച്ചു. നിലവിൽ ലണ്ടൻ ഡാർബിയിലെ ജയത്തോടെ ലീഗിൽ ഒന്നാമത് തന്നെ തുടരും ചെൽസി.