ഹോളിവുഡ് ക്ലൈമാക്സ്! അവസാന നിമിഷം ബെൻ ഫോസ്റ്റർ ഹീറോയായി, റെക്സ്ഹാം പ്രൊമോഷനു അരികിൽ

Wasim Akram

Picsart 23 04 11 01 19 10 944
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് നാഷണൽ ലീഗിലെ പ്രൊമോഷൻ തീരുമാനിക്കുന്ന മത്സരം എന്നു വിധിയെഴുതിയ മത്സരത്തിൽ നോട്ട്‌സ് കൗണ്ടിയെ അവിശ്വസനീയ മത്സരത്തിൽ മറികടന്നു റെക്സ്ഹാം എഫ്.സി. ഹോളിവുഡ് സൂപ്പർ താരം റയാൻ റൈനോൾഡ്സും സുഹൃത്തും മറ്റൊരു ഹോളിവുഡ് താരവും ആയ റോബ് മക്നെഹെല്ലിയും ഏറ്റെടുത്ത ശേഷം വലിയ പ്രസിദ്ധി നേടിയ വെൽഷ്‌ ക്ലബ് ആയ റെക്സ്ഹാമിനു ഇംഗ്ലീഷ് പ്രഫഷണൽ ലീഗിലേക്ക് തിരിച്ചു വരാൻ ഇന്ന് ജയം അനിവാര്യമായിരുന്നു. 100 പോയിന്റുകൾ വീതമുള്ള ടീമുകൾ തമ്മിലുള്ള മത്സരം ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരം നാടകീയതകൾ നിറഞ്ഞത് ആയിരുന്നു. നാഷണൽ ലീഗിൽ നിന്നു ഇംഗ്ലീഷ് ഫുട്‌ബോളിലെ നാലാം ഡിവിഷൻ ആയ ലീഗ് 2 വിലേക്ക് നേരിട്ട് യോഗ്യത നേടാൻ ചാമ്പ്യന്മാർ ആവാൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമായിരുന്നു.

റെക്സ്ഹാം

ഗോൾ വ്യതാസത്തിൽ രണ്ടാമത് ആയ റെക്സാമിനു എതിരെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ജോൺ ബോസ്റ്റോക്ക് ഫ്രീക്കിക്കിലൂടെ നോട്ട്സ് കൗണ്ടിക്ക് മത്സരത്തിൽ മുൻതൂക്കം നേടി നൽകി. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സീസണിലെ 44 മത്തെ ഗോൾ കണ്ടത്തിയ മുള്ളിൻ റെക്സ്ഹാമിനു സമനില സമ്മാനിച്ചു. 69 മത്തെ മിനിറ്റിൽ മുള്ളിന്റെ പാസിൽ നിന്നു ജേക്കബ് മെന്റി ഗോൾ നേടിയതോടെ റെക്സ്ഹാം മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. 75 മത്തെ മിനിറ്റിൽ കെയിൽ കാമറൂൺ നോട്ട്സ് കൗണ്ടിക്ക് ഹെഡറിലൂടെ സമനില സമ്മാനിച്ചു. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ നോട്ട്‌സ് കൗണ്ടി വരുത്തിയ വമ്പൻ പിഴ മുതലെടുത്ത എലിയറ്റ് ലീ കാണികൾ ആയി ഉണ്ടായിരുന്ന റയാൻ റെയ്നോൾഡ്സ് അടക്കമുള്ളവർക്ക് ആവേശ കൊടുമുടി സമ്മാനിച്ചു. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷം നോട്ട്‌സ് കൗണ്ടിക്ക് അനുകൂലമായി റഫറി പെനാൽട്ടി അനുവദിച്ചു.

റെക്സ്ഹാം

എന്നാൽ ചെറിയ കാലത്തേക്ക് തങ്ങളുടെ ഗോൾ കീപ്പർക്ക് പരിക്കേറ്റതിനാൽ റെക്സ്ഹാം ടീമിൽ എത്തിച്ച 40 കാരനായ ബെൻ ഫോസ്റ്റർ സെഡ്വിൻ സ്കോട്ടിന്റെ പെനാൽട്ടി രക്ഷിച്ചു റെക്സ്ഹാമിനു അവിശ്വസനീയ ജയം സമ്മാനിക്കുക ആയിരുന്നു. 40 കാരനായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ബ്രോം, വാട്ഫോർഡ് ഗോൾ കീപ്പർ ആയ ബെൻ ഫോസ്റ്റർ തന്റെ വിരമിക്കൽ പിൻ വലിച്ചു ആണ് താൻ കരിയറിന്റെ തുടക്കത്തിൽ ചെറിയ കാലം കളിച്ച റെക്സ്ഹാം വല കാക്കാൻ എത്തിയത്. അതിനാൽ തന്നെ എല്ലാ അർത്ഥത്തിലും ഒരു ത്രില്ലർ ഹോളിവുഡ് സിനിമയെ വെല്ലുന്ന മത്സരം തന്നെയായിരുന്നു ഇത്. നിലവിൽ 42 മത്സരങ്ങളിൽ നിന്നു 103 പോയിന്റുകൾ ഉള്ള റെക്സ്ഹാം എഫ്.സിക്ക് നാലു മത്സരങ്ങളിൽ നിന്നു 7 പോയിന്റുകൾ സ്വന്തമാക്കാൻ ആയാൽ ഇംഗ്ലീഷ് പ്രൊഫഷണൽ ലീഗിലേക്ക് തിരിച്ചെത്താൻ ആവും.