ലോകകപ്പിനായുള്ള അണ്ടർ 17 ഫുട്ബോൾ ക്യാമ്പിൽ ഏഴു മലയാളികൾ!!

Newsroom

ഇന്ത്യയിൽ നടക്കുന്ന 2020 അണ്ടർ 17 വനിതാ ലോകകപ്പിന്റെ തയ്യാറെടുപ്പിനായുള്ള ക്യാമ്പിലേക്ക് ഏഴു മലയാളി താരങ്ങൾക്ക് ക്ഷണം. നവംബർ 4 മുതൽ നവംബർ 19 വരെയാണ് പ്രാഥമിക ക്യാമ്പ് നടക്കുന്നത്. ഈ ക്യാമ്പിലേക്കാണ് ഏഴു മലയാളി പെൺകുട്ടികൾക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

കോഴിക്കോട് സ്വദേശികളായ ശ്രീലക്ഷ്മി .കെ, ആര്യ .വി, മേഘ്‌ന .എ, പ്രിസ്റ്റി സി, അനാമിക, തീർത്ഥലക്ഷ്മി എന്നിവരും, കാസർഗോഡ് സ്വദേശിയായ മാളവിക .പിയുമാണ് ഇന്ത്യൻ ക്യാമ്പിൽ എത്തിയിരിക്കുന്നത്. ഇവർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സങ്കടിപ്പിക്കുന്ന ടൂർണമെന്റിലും പങ്കെടുക്കും.