വിംബിൾഡണിൽ റഷ്യൻ, ബെലാറസ് താരങ്ങൾക്ക് വിലക്ക് ഉണ്ടായിട്ടും വനിത വിഭാഗത്തിൽ അവസാന നാലിൽ റഷ്യൻ സാന്നിധ്യമായി എലേന റിബാക്കിന. 17 സീഡ് ആയ കസാഖിസ്ഥാൻ താരം 2018 വരെ റഷ്യക്ക് ആയി ആണ് കളത്തിൽ ഇറങ്ങിയിരുന്നത്. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംജാനോവിച്ചിനെ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് റിബാക്കിന മറികടന്നത്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ആണ് ഒരു കസാഖിസ്ഥാൻ താരം ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്നത്.
ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളിൽ അവിസ്മരണീയ ടെന്നീസ് ആണ് റിബാക്കിന കാഴ്ച വച്ചത്. 6-2, 6-3 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി റിബാക്കിന അവസാന നാലിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 15 ഏസുകൾ ആണ് കസാഖിസ്ഥാൻ താരം കണ്ടതിയത്. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയുടെ സർവീസ് റിബാക്കിന ബ്രൈക്ക് ചെയ്യുകയും ചെയ്തു. തന്റെ രണ്ടാമത്തെ മാത്രം വിംബിൾഡണിൽ സെമിയിൽ എത്തിയ റിബാക്കിന സെമിയിൽ മുൻ ജേതാവ് സിമോണ ഹാലപ്പിനെ ആണ് നേരിടുക.