പരിക്ക്, റാഫേൽ നദാൽ വിംബിൾഡൺ സെമിയിൽ നിന്നു പിന്മാറി, നിക് കിർഗിയോസ് ഫൈനലിൽ

Wasim Akram

അബ്‌ഡോമിനലിന് ഏറ്റ പരിക്ക് കാരണം റാഫേൽ നദാൽ വിംബിൾഡൺ സെമിഫൈനലിൽ നിന്നു പിന്മാറിയത് ആയി റിപ്പോർട്ട്. നേരത്തെ ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സിന് എതിരെ പരിക്ക് വകവെക്കാതെ കളിച്ചു ആണ് നദാൽ സെമിയിലേക്ക് യോഗ്യത നേടിയത്.

നദാലിന്റെ അബ്‌ഡോമിനലിന് 7 മില്ലിമീറ്റർ ടിയർ ഉണ്ടായത് ആയി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഈ വർഷം ഗ്രാന്റ് സ്‌ലാമിൽ 19 കളിയും ജയിച്ച നദാലിന്റെ കരിയർ സ്‌ലാം എന്ന സ്വപ്നം ഇതോടെ അവസാനിച്ചു. നദാൽ ഇനി എന്നു കളത്തിലേക്ക് മടങ്ങി എത്തും എന്നു വ്യക്തമല്ല. ഇതോടെ കരിയറിൽ ആദ്യമായി ഓസ്‌ട്രേലിയൻ താരം നിക് കിർഗിയോസ് ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ നൊവാക് ജ്യോക്കോവിച്ച്, കാമറൂൺ നോറി മത്സര വിജയിയെ ആണ് നിക് നേരിടുക.