ചെൽസിയുടെ വില്യൻ ആഴ്സണലിന്റെ നായകനാകും!! ഉടൻ കരാർ ഒപ്പുവെക്കും

Newsroom

ചെൽസി താരം വില്യൻ ആഴ്സണലിലേക്ക് കൂടു മാറുന്നു. ചെൽസി ക്ലബ് വിടും എന്ന് ഉറപ്പായ താരം വൈരികളായ ആഴ്സണലുമായി ഉടൻ കരാർ ഒപ്പുവെക്കും. ആഴ്സണലും വില്യനും തമ്മിൽ നടത്തിയ ചർച്ചയിൽ 2023 വരെയുള്ള കരാർ ഒപ്പുവെക്കാൻ ധാരണ ആയിട്ടുണ്ട്. ചെൽസി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുന്നതിന് പിന്നാലെ ഈ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം ചെൽസി താരത്തിനായി മുന്നോട്ട് വെച്ച പുതിയ ഓഫറും താരം നിരസിച്ചിരുന്നു. ഈ മാസത്തോടെ വില്യന്റെ ചെൽസിയുമായുള്ള കരാർ അവസാനിക്കുകയാണ്. ബയേണ് എതിരായ മത്സരം കഴിഞ്ഞ ശേഷം ആകും താൻ ഏത് ക്ലബിലേക്ക് പോകും എന്ന് വില്യൻ വ്യക്തമാക്കുന്നത്. അവസാന ഏഴു വർഷമായി ചെൽസിക്ക് ഒപ്പം ഉള്ള താരമാണ് വില്യൻ.