പരിക്ക് ഗുരുതരം അലക്സിയ പുതിയസ് ആറു മാസം പുറത്ത്! യൂറോ കപ്പിന് മുമ്പ് സ്‌പെയിനിന് വമ്പൻ തിരിച്ചടി

Wasim Akram

വനിത യൂറോ കപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി സൂപ്പർ താരം അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ താരത്തിന് എ.സി.എൽ പരിക്ക് ആണെന്ന് സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഇതോടെ ഏതാണ്ട് ആറു മാസത്തിനു മുകളിൽ അലക്സിയ കളത്തിനു പുറത്തിരിക്കും.

Screenshot 20220705 212403

സ്പാനിഷ് ക്യാപ്റ്റൻ കൂടിയായ അലക്സിയ ക്രച്ചേർസിൽ ബ്രിട്ടനിലെ ഹോസ്പിറ്റലിൽ നിന്നും മടങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. താരത്തിന്റെ അഭാവം ടൂർണമെന്റ് തുടങ്ങാൻ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി. ബാലൻ ഡിയോർ ജേതാവ് കൂടിയായ അലക്സിയക്ക് പുറമെ ജെന്നിഫർ ഹെർമോസോയെയും സ്പെയിനിന് പരിക്ക് മൂലം നേരത്തെ നഷ്ടം ആയിരുന്നു. ബാഴ്‌സലോണ സൂപ്പർ താരത്തിന്റെ അഭാവം ടൂർണമെന്റിൽ സ്‌പെയിനിന്റെ സാധ്യതകൾക്ക് വലിയ ഇടിവ് ആണ് വരുത്തുക.