ലോകകപ്പിൽ പാക്കിസ്ഥാന് വമ്പൻ തകർച്ച, എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്

Jyotish

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ മുന്നിൽ തകർന്നടിഞ്ഞ് പാകിസ്താൻ. ഏറെ പ്രതീക്ഷകളുമായി ഇറങ്ങിയ പാകിസ്താന് വമ്പൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 21.4 ഓവറിൽ 105 റൺസ് എടുക്കാനെ പാക്കിസ്താന് കഴിഞ്ഞുള്ളൂ. ടോസ് നേടി ആദ്യം പാകിസ്താനെ ബാറ്റിംഗിനയച്ച തീരുമാനം ശരിയാണെന്ന് തുടക്കത്തിൽ തന്നെ കാണാൻ സാധിച്ചു. 17 റൺസ് എടുക്കുന്നതിന് മുൻപ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി പാക്കിസ്ഥാന്. ഇമാം ഉൽ ഹക്കിന്റെ(2) വിക്കറ്റ് ഷെൽഡൺ കൊട്രെൽ നേടി.

ഏറെ വൈകാതെ ഫഖർ സമാനും (22) പുറത്തായി. ബബർ അസം(22), ഹഫീസ് (16) എന്നിവർ മാത്രമാണ് ചെറുത്ത് നിൽപ്പെങ്കിലും നടത്തിയത്. അവസാന വിക്കറ്റിൽ റിയാസ് (18) വമ്പൻ ഷോട്ടുകളുമായി ഒന്ന് ഞെട്ടിച്ചു. പാക്കിസ്താന്റെ നാല് വിക്കറ്റ് വീഴ്ത്തിയത് ഒസ്താനെ തോമസാണ്. ഹോൾഡർ മൂന്നും റസൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.