ഇറ്റലിയിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സീരി ബി ക്ലബ്ബ്

- Advertisement -

ഇറ്റലിയിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് സീരി ബി ക്ലബായ സിറ്റാഡല്ല. സീരി ബി പ്ലേ ഓഫിൽ ജയിക്കുകയാണെങ്കിൽ ക്ലബ് ചരിത്രത്തിൽ ആദ്യമായി ഇറ്റാലിയൻ ഒന്നാം ഡിവിഷനിലേക്ക് പ്രമോഷൻ ലഭിക്കും. 1973 സ്ഥാപിതമായ സിറ്റാഡല്ല ഇതുവരെ സീരി എ യിലേക്ക് പ്രമോഷൻ ലഭിച്ചിട്ടില്ല. വെറോണയാണ് സിറ്റാഡല്ലയുടെ എതിരാളികൾ. രണ്ടു പാദങ്ങളായി നടക്കുന്ന പ്ലേ ഓഫിൽ ആദ്യ പാദത്തിൽ 2-0 ലീഡ് നേടാൻ സിറ്റാഡലക്ക് സാധിച്ചു.

സീരി ബി പ്ലേ ഓഫിൽ എവേ ഗോളുകളും എക്സ്ട്രാ ടൈമും ഇല്ലാത്തതിനാൽ രണ്ടാം പാദത്തിലും സിറ്റാഡലക്ക് ജയിക്കണം. മത്സരം സമനിലയിൽ ആകവുകയാണെങ്കിൽ വെറോണ സീരി എയിലേക്ക് കടക്കും. നിലവിൽ സിറ്റാഡലക്ക് മുകളിലാണ് ശ്ശേരി ബിയിൽ വെറോണയുടെ സ്ഥാനം. ഈ അഡ്വാന്റേജ്‌ പ്ലേ ഓഫിലും അവർക്ക് ലഭിക്കും.

Advertisement