വെയ്ൻ റൂണി ഡാർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണി ഇംഗ്ലീഷ് ക്ലബായ ഡാർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ക്ലബ് തന്നെ നിലനിർത്താൻ ഏറെ ശ്രമിച്ചു എന്നും എന്നാൽ ഇത് ക്ലബ് വിടാനുള്ള സമയമാണെന്ന് താൻ കരുതുന്നു എന്നും റൂണി പറഞ്ഞു. റൂണി ഡാർബി കൗണ്ടിയിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തും അവിടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. റൂണിയുടെ പുതിയ ക്ലബ് ഏതായിരിക്കും എന്നത് വ്യക്തമല്ല. അദ്ദേഹത്തെ പ്രീമിയർ ലീഗ് ക്ലബുകളിൽ ഒന്നിൽ കാണാൻ ആകുമെന്ന് പ്രതീക്ഷയിൽ ആകും ആരാധകർ.

റൂണിയുടെ ഡാർബി കൗണ്ടി കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നിന്ന് റിലഗേറ്റ് ആയിരുന്നു. 12 പോയിന്റുകളോളം പിഴയായി നഷ്ടപ്പെട്ടത് ആണ് ഡാർബി കൗണ്ടിക്ക് വിനയായത്. സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ അവർക്ക് പ്രൊഫഷണൽ താരങ്ങളുടെ അഭാവവും ഉണ്ടായിരുന്നു. പലപ്പോഴും പലരുടെയും വേതനം റൂണി ആണ് കൊടുത്തത് എന്ന് വരെ റിപ്പോർട്ട് ഉണ്ടായിരുന്നു.

റൂണിയെ എവർട്ടൺ പ്രീമിയർ ലീഗിലേക്ക് പരിശീലക സ്ഥാനം ഓഫറുമായി കഴിഞ്ഞ സീശൺ മധ്യത്തിൽ സമീപിച്ചു എങ്കിലും ഡാർബിയെ വിട്ടുകൊടുത്ത് എവർട്ടണിലേക്ക് പോകാൻ റൂണി കൂട്ടാക്കിയിരുന്നില്ല. ഡാർബി കൗണ്ടി ആയിരുന്നു പരിശീലകൻ എന്ന നിലയിലെ റൂണിയുടെ ആദ്യ ക്ലബ്.