45 മില്യണ് ഇത്തിഹാദിൽ നിന്ന് എമിറേറ്റ്സിലേക്ക്, ആഴ്സണലിന് ജീസുസിന്റെ അനുഗ്രഹം!!

20220625 014108

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസിനെ ആഴ്സണൽ സ്വന്തമാക്കും. ജീസുസിനെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിൽ ധാരണ ആയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 45 മില്യൺ യൂറോ നൽകിയാണ് ജീസുസിനെ ആഴ്സണൽ സ്വന്തമാക്കുക. ഇനി ജീസുസും ആഴ്സണലും തമ്മിൽ വേതന കാര്യം കൂടെ ധാരണ ആകുന്നതോടെ ട്രാൻസ്ഫർ പൂർത്തിയാകും.

ഈ വരുന്ന സീസണിലേക്ക് ആഴ്സണൽ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റായി തീരുമാനിച്ചിരുന്നത് ജീസുസിനെ ആയിരുന്നു. അതിൽ ആഴ്സണൽ ഇപ്പോൾ വിജയിക്കുകയാണ്. ഹാളണ്ടിനെ സിറ്റി ടീമിൽ എത്തിച്ചതാണ് ജീസുസ് ക്ലബ് വിടാൻ കാരണം.

ജീസുസ് 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. 150ൽ അധികം മത്സരങ്ങൾ താരം സിറ്റിക്ക് ഒപ്പം കളിച്ചിട്ടുണ്ട്‌.