ചിലിയോട് ഇന്ത്യ പൊരുതി എങ്കിലും തോറ്റു

ഇന്ത്യൻ അണ്ടർ17 വനിതാ ഫുട്ബോൾ ടീമിന് ഇറ്റലിയിൽ ഒരു നിരാശ കൂടി. ഇന്ന് ഇറ്റലിയിൽ നടക്കുന്ന ടൊറേനോ ഫുട്ബോൾ ടൂർണമെന്റിൽ ചിലിയെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം ആണ് നേരിട്ടത്. ചിലിക്ക് എതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ തോറ്റത്. ആദ്യ പകുതിയിൽ ചിലി രണ്ടു ഗോളുകൾ നേടി വ്യക്തമായ ലീഡ് എടുത്തു.

രണ്ടാം പകുതിയിൽ പൊരുതിയ ഇന്ത്യൻ കുട്ടികൾ അറുപതാം മിനുട്ടിൽ ഒരു ഗോൾ മടക്കി. നേഹയുടെ ക്രോസിൽ നിന്ന് കാജോൾ ആണ് ഇന്ത്യക്കായി ഗോൾ മടക്കിയത്. ഇന്ത്യക്ക് ആ ഗോൾ പ്രതീക്ഷ നൽകി എങ്കിലും 72ആം മിനുട്ടിൽ അമ്പറിന്റെ ഗോൾ ചിലിയുടെ വിജയം ഉറപ്പിച്ചു.

ആദ്യ മത്സരത്തിൽ ഇന്ത്യ ഇറ്റലിയോട് 7 ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു‌. അടുത്ത കളിയിൽ ഇന്ത്യ മെക്സിക്കോയെ നേരിടും.