വെയ്ൻ റൂണി ഇനി അമേരിക്കയിൽ

20220711 120513

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണി പരിശീലകൻ എന്ന നിലയിൽ പുതിയ റോൾ ഏറ്റെടുക്കുന്നു. അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ആകും വെയ്ൻ റൂണി ഏറ്റെടുക്കുന്നത്. റൂണി മുമ്പ് 2018ൽ ഡി സി യുണൈറ്റഡിൽ കളിക്കാരനായി എത്തിയിരുന്നു. അന്ന് ഡി സി യുണൈറ്റഡ് ആരാധകരുടെ പ്രിയ താരമായി മാറാൻ വെയ്ൻ റൂണിക്ക് ആയിരുന്നു.

ഇംഗ്ലീഷ് ക്ലബായ ഡാർബി കൗണ്ടിയുടെ പരിശീലക സ്ഥാനം റൂണി കഴിഞ്ഞ മാസം ഒഴിഞ്ഞിരുന്നു. റൂണിയുടെ ഡാർബി കൗണ്ടി കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നിന്ന് റിലഗേറ്റ് ആയിരുന്നു. 12 പോയിന്റുകളോളം പിഴയായി നഷ്ടപ്പെട്ടത് ആണ് ഡാർബി കൗണ്ടിക്ക് വിനയായത്. ഡാർബി കൗണ്ടി ആയിരുന്നു പരിശീലകൻ എന്ന നിലയിലെ റൂണിയുടെ ആദ്യ ക്ലബ്.