സ്റ്റെർലിംഗ് ചെൽസിയിൽ 2027വരെയുള്ള കരാർ ഒപ്പുവെക്കും

Newsroom

Img 20220711 122328
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരമായിരുന്ന റഹീം സ്റ്റെർലിങ് ചെൽസിയിലേക്കുള്ള നീക്കം ഇന്ന് പൂർത്തിയാക്കും. 2027വരെയുള്ള കരാർ ആകും സ്റ്റെർലിംഗ് ചെൽസിയിൽ ഒപ്പുവെക്കുക. അവസാനം ഒരു വർഷം കൂടെ കരാർ നീട്ടാനുള്ള വ്യവസ്തയും കരാറിൽ ഉണ്ടാകും. ഇന്നലെയും ഇന്നുമായി സ്റ്റെർലിംഗ് ചെൽസിയിലേക്കുള്ള മെഡിക്കൽ പൂർത്തിയാക്കി കഴിഞ്ഞു.

ഇന്ന് ചെൽസി ഔദ്യോഗികമായി സ്റ്റെർലിങിന്റെ ട്രാൻസ്ഫർ പ്രഖ്യാപിക്കും. 45 മില്യൺ ട്രാൻസ്ഫർ ഫീ ആയും 10 മില്യൺ ആഡ് ഓൺ ആയും സിറ്റിക്ക് നൽകി കൊണ്ടാണ് ചെൽസി ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കുന്നത്. ചെൽസിയുടെ ഈ സമ്മറിലെ ആദ്യ ട്രാൻസ്ഫർ നീക്കം ആണ് സ്റ്റെർലിങ്.

കഴിഞ്ഞ സീസണിൽ ആകെ 23 ലീഗ് മത്സരങ്ങൾ മാത്രമെ സ്റ്റെർലിംഗ് സിറ്റിയിൽ സ്റ്റാർട് ചെയ്തിരുന്നുള്ളൂ. അവസരം കുറവായത് കൊണ്ട് തന്നെ ക്ലബിൽ തുടരാൻ ആഗ്രഹമില്ല എന്ന് സ്റ്റെർലിങ് പറഞ്ഞിരുന്നു. അടുത്ത സീസണിൽ കരാർ അവസാനിക്കാൻ ഇരിക്കെ ആണ് സിറ്റി ഇത്ര വലിയ തുകയ്ക്ക് സ്റ്റെർലിങിനെ വിൽക്കുന്നത്‌. 27കാരനായ സ്റ്റെർലിങ് അവസാന 7 വർഷമായി സിറ്റിക്ക് ഒപ്പം ഉണ്ട്.