വിശാൽ കെയ്ത് ഇനി എ ടി കെ മോഹൻ ബഗാന്റെ വലകാക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണായി ടീം ശക്തമാക്കാൻ ശ്രമിക്കുന്ന എ ടി കെ മോഹൻ ബഗാൻ പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കി. ചെന്നൈയിന്റെ ഗോൾ കീപ്പറായിരുന്ന വിശാൽ കെയ്തിനെ ആണ് മോഹൻ ബഗാൻ സൈൻ ചെയ്തത്. ഫ്രീ ഏജന്റായിരുന്ന വിശാൽ മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണോടെ വിശാലിന്റെ ചെന്നൈയിനുമായുള്ള കരാർ അവസാനിച്ചിരുന്നു. താരം ക്ലബ് വിട്ടതായി ചെന്നൈയിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2019 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് വിശാൽ. കഴിഞ്ഞ സീസണിൽ താരം ആകെ 9 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. പൂനെ സിറ്റിയുടെ ഗോൾകീപ്പർ ആയിരുന്ന കെയ്ത് ആ ക്ലബ് ഇല്ലാതായതോടെയാണ് ചെന്നൈയിനിലേക്ക് എത്തിയത്. മുമ്പ് ഷില്ലോങ്ങ് ലജോങ്ങിന്റെ വല കാത്തുകൊണ്ടാണ് വിഷാൽ കെയ്ത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ വിശാൽ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ അണ്ടർ 23 ടീമിന്റെ വല കാത്തിട്ടുണ്ട്.