കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ഒരുക്കങ്ങൾക്ക് വിദേശത്തേക്ക് പോകാൻ സാധ്യത

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലായുള്ള ഒരുക്കങ്ങൾക്കായി വിദേശത്തേക്ക് പോകാൻ സാധ്യത. കേരള ബ്ലാസ്റ്റേഴ്സ് വിദേശത്ത് പ്രീസീസണായി പോകാൻ ആലോചിക്കുന്നുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് പറയുന്നു. എന്നാൽ ഇത് ക്ലബ് ഉറപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ജൂലൈ ഓഗസ്റ്റ് കാലത്ത് മഴ പ്രശ്നമാകും എന്നതിനാൽ കേരളത്തിൽ പ്രീസീസൺ എളുപ്പമാകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് കരുതുന്നു.

അടുത്ത സീസണായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എന്തായാലും അടുത്ത മാസം മുതൽ തുടങ്ങും. പുതിയ സീസണായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിചും അടുത്ത മാസം തന്നെ കേരളത്തിൽ എത്തും. ജൂലൈയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ആരംഭിക്കും. പ്രീസീസൺ പദ്ധതികൾ എന്തൊക്കെ എന്നതിൽ ക്ലബ് ഉടൻ അന്തിമ തീരുമാനം എടുക്കും.