ഇറ്റലിക്ക് എതിരെ ഇന്ത്യക്ക് വലിയ പരാജയം

20220622 232904

ഇന്ത്യൻ അണ്ടർ17 വനിതാ ഫുട്ബോൾ ടീം ഇന്ന് ഒരു വലിയ പരാജയം തന്നെ നേരിടേണ്ടി വന്നു. ഇന്ന് ഇറ്റലിയിൽ നടക്കുന്ന ടൊറേനോ ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റലിയെ നേരിട്ട ഇന്ത്യ എതിരില്ലാത്ത ഏഴു ഗോളുകളുടെ പരാജയം ആണ് നേരിട്ടത്. ഇന്ന് ആദ്യ പകുതിയിൽ തന്നെ ഇന്ത്യ മൂന്ന് ഗോളുകൾക്ക് പിറകിൽ ആയിരുന്നു. രണ്ടാം പകുതിയിലും ഇന്ത്യ ഗോൾ വഴങ്ങുന്നത് തുടർന്നു.

ഈ ടൂർണമെന്റിൽ ഇന്ത്യയെയും ഇറ്റലിയെയും കൂടാതെ ചിലി, മെക്സിക്കോ എന്നിവരും കളിക്കുന്നുണ്ട്.