കോഹ്‍ലിയ്ക്ക് ഇത് അപൂര്‍വ്വ നേട്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡ് ടെസ്റ്റ് വിജയത്തോടെ അത്യപൂര്‍വ്വമായ ഒരു നേട്ടമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി സ്വന്തമാക്കിയത്. ഏഷ്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ക്യാപ്റ്റനായി ഇതോടെ കോഹ്‍ലി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‍ലി ഇന്നത്തെ വിജയത്തോടെ സ്വന്തമാക്കിയത്.