ന്യൂസിലാണ്ടില്‍ അവസാന ഏകദിനത്തിലും ടി20 പരമ്പരയില്‍ പൂര്‍ണ്ണമായും കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. താരത്തിന്റെ വര്‍ക്ക് ലോഡ് കണക്കിലെടുത്താണ് ഈ തീരുമാനം. ലോകകപ്പ് വരാനിരിക്കുന്നത് മുന്‍കൂട്ടിയും ഓസ്ട്രേലിയ ഇന്ത്യയിലെത്തുമ്പോള്‍ താരം പൂര്‍ണ്ണ സജ്ജനായി ഇരിക്കാനുമാണ് ഈ വിശ്രമമമെന്ന് ബോര്‍ഡ് അറിയിച്ചു.
താരത്തിനു പകരക്കാരനെ പ്രഖ്യാപിക്കുകയില്ലെന്നും ബോര്‍ഡ് അറിയിച്ചു. 2018 മുതല്‍ വിരാട് കോഹ്‍ലിയ്ക്ക് ആവശ്യത്തിനു വിശ്രമം ഉറപ്പാക്കിയാണ് ബോര്‍ഡ് താരത്തിന്റെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്ത് വരുന്നത്. കോഹ്‍ലിയ്ക്ക് പകരം ഉപ നായകന്‍ രോഹിത് ശര്‍മ്മ ടീമിനെ നയിക്കും. ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ നേപ്പിയറില്‍ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു.













