വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്ത്. മോശം ഫോമിനെ തുടർന്ന് വിമർശനം നേരിടുന്ന സമയത്താണ് വിരാട് കോഹ്ലി ഇല്ലാതെ ബി.സി.സി.ഐ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിയെ ടീമിൽ ഉൾപെടുത്താത്തതിന്റെ കാരണം ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.
രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. അതെ സമയം ഇടവേളക്ക് ശേഷം സ്പിന്നർ രവിൻചന്ദ്രൻ അശ്വിൻ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. ജൂലൈയിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ 5 ടി20 മത്സരങ്ങളാണ് കളിക്കുക.
കെ.എൽ രാഹുൽ, കുൽദീപ് യാദവ് എന്നിവരെ ടീമിൽ ഉൾപെടുത്തിയെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമാവും കളിക്കുക. അതെ സമയം കശ്മീർ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനും മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം ലഭിച്ചിട്ടില്ല.
India’s squad : Rohit Sharma (Captain), Ishan Kishan, KL Rahul, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik, Rishabh Pant, Hardik Pandya, Ravindra Jadeja, Axar Patel, R Ashwin, Ravi Bishnoi, Kuldeep Yadav, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.