അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് തികക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് എന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യ താരമായി മാറി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ പുറത്താവാതെ 73 റൺസ് എടുത്താണ് ഇന്ത്യൻ ക്യാപ്റ്റൻ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിന് മുൻപ് 72 റൺസായിരുന്നു 3000 റൺസ് തികക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വേണ്ടിയിരുന്നത്. എന്നാൽ ആദ്യ ടി20യിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായെങ്കിലും രണ്ടാം ടി20യിൽ 73 റൺസ് എടുത്ത് വിരാട് കോഹ്‌ലി 3000 റൺസ് തികകുകയായിരുന്നു.

87 മത്സരങ്ങളിൽ നിന്ന് 81 ഇന്നിങ്‌സുകളിൽ നിന്നാണ് വിരാട് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 99 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് 2839 റൺസ് നേടിയ ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിലും 109 മത്സരങ്ങളിൽ നിന്ന് 2773 റൺസ് നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് വിരാട് കോഹ്‌ലിക്ക് പിന്നിൽ ഉള്ളത്. നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും 50ൽ കൂടുതൽ ശരാശരിയുള്ള താരമാണ് വിരാട് കോഹ്‌ലി.