തുര്‍ക്കിയിലെ യാസര്‍ ഡോഗു ടൂര്‍ണ്ണമെന്റില്‍ സ്വര്‍ണ്ണ നേട്ടവുമായി വിനേഷ് പോഗട്ട്. ഇന്ന് നടന്ന 53 കിലോ വിഭാഗം ഫൈനലിലാണ് വിജയം വിനേഷ് സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ തന്റെ നാല് മത്സരങ്ങളിലും ആധികാരിക വിജയത്തോടെയാണ് പോഗട്ട് കിരീടം ഉറപ്പാക്കിയത്. ഇത് രണ്ടാഴ്ചയില്‍ താരം നേടുന്ന രണ്ടാമത്തെ സ്വര്‍ണ്ണമാണ്. വിനേഷ് കഴിഞ്ഞാഴ്ച സ്പെയിനില്‍ നടന്ന ഗ്രാന്‍ഡ് പ്രീ ടൂര്‍ണ്ണമെന്റിലും സ്വര്‍ണ്ണം നേടിയിരുന്നു.