ഡൂറണ്ട് കപ്പിലും എ എഫ് സി കപ്പിലും നിരാശ, എന്നാലും ഫെറാണ്ടോയിൽ വിശ്വാസം അർപ്പിച്ച് എ ടി കെ മോഹൻ ബഗാൻ

Newsroom

Img 20220913 211131
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരാഴ്ചക്ക് ഇടയിൽ എ എഫ് സി കപ്പിൽ നിന്നും ഡൂറണ്ട് കപ്പിൽ നിന്നും പുറത്തായി എങ്കിലും മോഹൻ ബഗാൻ അവരുടെ കോച്ചിൽ വിശ്വാസം അർപ്പിക്കുകയാണ്. ഐ എസ് എൽ സീസണിലും ജുവാൻ ഫെറാണ്ടോ തന്നെ ആകും മോഹൻ ബഗാന്റെ പരിശീലകൻ‌. ക്ലബ് ഫെറാണ്ടോയെ വിശ്വസിക്കുന്നു എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് ഇന്ന് പറഞ്ഞു.

മോഹൻ ബഗാൻ ഡൂറണ്ട് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുകയും പിന്നാലെ എ എഫ് സി കപ്പിൽ കോലാലംപൂർ സിറ്റിയോട് തോറ്റ് ഇന്റർ സോൺ സെമി ഫൈനലലിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ഇതോടെ പരിശീലകന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്നു.

ഫെറാണ്ടോ

കഴിഞ്ഞ ഐ എസ് എല്ലിൽ മോഹൻ ബഗാനെ സെമി ഫൈനൽ വരെ എത്തിക്കാൻ ജുവാൻ ഫെറാണ്ടോക്ക് ആയിരുന്നു. അന്റോണിയോ ഹബാസിനെ പുറത്താക്കിയതിനു പിന്നാലെ ആയിരുന്നു ഫെറാണ്ടോ ബഗാനിൽ എത്തിയത്.

ഗോവയ്ക്ക് വലിയ തുക നൽകിയായിരുന്നു കോച്ചിനെ അന്ന് മോഹൻ ബഗാൻ സ്വന്തമാക്കിയത്.