വിയറ്റ്നാമിന് ആദ്യമായി ഫുട്ബോൾ ലോകകപ്പ് യോഗ്യത

Newsroom

വനിതാ ഏഷ്യാ കപ്പിലെ പ്ലേ ഓഫ് വിജയിച്ചു കൊണ്ട് വിയറ്റ്നാം അടുത്ത വനിതാ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി. ഇന്ന് നവിമുംബൈയിൽ നടന്ന മത്സരത്തിൽ ചൈനീസ് തയ്പൈയെ പരാജയപ്പെടുത്തി ആണ് വിയറ്റ്നാം ലോകകപ്പ് ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിയറ്റ്നാം വിജയം. ഏഴാം മിനുട്ടിൽ ചുവോങും 56ആം മിനുട്ടിൽ ങുയെൻ തിയും ആണ് വിയ്റ്റനാമിന്റെ ഗോൾ നേടിയത്. ചൈനീസ് തയ്പൈക്ക് ആയി വൈ സു ആണ് അമ്പതാം മിനുട്ടിൽ ഗോൾ നേടിയത്. വിയറ്റ്നാമിനെ കൂടാതെ ഏഷ്യൻ കപ്പ് സെമി ഫൈനലിൽ എത്തിയ നാലു ടീമുകളും ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ഓസ്ട്രേലിയയും ന്യൂസിലൻഡും ആണ് അടുത്ത ലോകകപ്പിന് ആതിഥേയം വഹിക്കുന്നത്.

20220206 153841: