“മികച്ച ആരാധകരുള്ള വലിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്” – ആൽവാരോ വാസ്കസ്

Newsroom

Img 20220204 212103

കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര ക്ലബ് ആണെന്നും ഈ ക്ലബിന്റെ ആരാധകർ വളരെ മികച്ചതാണെന്നും ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ആൽവാരോ വാസ്കസ്. ദേശീയ മാധ്യമം ആയ ബ്രിഡ്ജിന് നൽകിയ അഭിമുഖത്തിലാണ് വാസ്കസ് ഇങ്ങനെ പറഞ്ഞത്. ഐ‌എസ്‌എൽ ഒരുപാട് സാധ്യതകളുള്ള ഒരു ലീഗാണ്, മികച്ച ആരാധകരുള്ള ഏറ്റവും വലിയ ക്ലബ്ബാണ് കേരളം. അദ്ദേഹം പറഞ്ഞു.
20220204 215536

ഇന്നലെ നേടിയ ഗോൾ പോലെയുള്ള ഗോളുകൾ താൻ പരിശീലനം ചെയ്യുന്നതല്ല എന്നും ഇതൊക്കെ ഒരോ നിമിഷത്തിൽ തോന്നുന്നത് ആണെന്നും വാസ്കസ് പറഞ്ഞു. കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിന് എതിരെ 59 മീറ്റർ അകലെ നിന്ന് ഗോൾ കണ്ടെത്താൻ വാസ്കസിനായിരുന്നു. ഈ സീസൺ തുടക്കം മോശം ആയിരുന്നു എങ്കിലും ക്ലബ് ഒരു കുടുംബം പോലെ ആയത് കൊണ്ട് ടീമിന് നന്നായി തിരിച്ചുവരാൻ ആയി എന്നും വാസ്കസ് പറഞ്ഞു. ഇനി അങ്ങോട്ട് പ്രയാസകരമായ സമയം ആണെന്നും ആരാധകരുടെ പിന്തുണ ഒപ്പം വേണം എന്നും വാസ്കസ് പറഞ്ഞു ‌