കേരളത്തിനെതിരെ വലിയ സ്കോര്‍ നേടുവാനൊരുങ്ങി വിഭര്‍ഭ. ആദ്യ സെഷനില്‍ തന്നെ കേരളത്തിനു ചുരുട്ടിക്കെട്ടിയ ശേഷം വിദര്‍ഭ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ നിന്ന് 171/5 എന്ന നിലയിലാണ്. ഫൈസ് ഫസല്‍ 75 റണ്‍സ് നേടി പുറത്തായി. ഫസലിനെയും അഥര്‍വ ടൈഡേയെയും(23) സന്ദീപ് വാര്യര്‍ പുറത്താക്കിയപ്പോള്‍ നൈറ്റ് വാച്ച്മാന്‍ രജനീഷ് ഗുര്‍ബാനിയെ ബേസില്‍ തമ്പി പുറത്താക്കി. 65 റണ്‍സിന്റെ ലീഡാണ് വിഭര്‍ഭയുടെ കൈവശം ഇപ്പോളുള്ളത്.
ഒരു ഘട്ടത്തില്‍ 170/2 എന്ന നിലയിലായിരുന്നു എന്ന വിഭര്‍ഭയ്ക്ക് ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. വസീം ജാഫര്‍(34), സഞ്ജയ് രാമസ്വാമി(19) എന്നിവരാണ് പുറത്തായ താരങ്ങള്‍. സന്ദീപിനു നിധീഷ് എംഡിയ്ക്കും രണ്ട് വിക്കറ്റുകള്‍ ലഭിച്ചു.
നാളെ നൂറ് റണ്‍സ് ലീഡിനു താഴെ വിദര്‍ഭയെ പുറത്താക്കാനായാല്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി മത്സരത്തില്‍ തിരിച്ചുവരവിനു ആവശ്യമുണ്ട്.
ഉമേഷ് യാദവിന്റെ 7 വിക്കറ്റ് നേട്ടമാണ് കേരളത്തിനെ 106 റണ്‍സില്‍ ഒതുക്കുവാന്‍ വിദര്‍ഭയെ സഹായിച്ചത്. രജനീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റും നേടി. കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് പുറത്താകാതെ 37 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി.