പരാഗ് ബെംഗളൂരു എഫ് സിയിൽ 2025വരെ

Newsroom

ബെംഗളൂരു എഫ് സിയുടെ വേർസ്റ്റൈൽ താരം പരാഗ് ശ്രീവസ് ക്ലബിൽ കരാർ പുതുക്കി. 25കാരനായ താരം ബെംഗളൂരു എഫ് സിയിൽ മൂന്ന് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു എന്ന് ബെംഗളൂരു എഫ് സി അറിയിച്ചു.

പരാഗ് കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 14 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. റൈറ്റ് ബാക്ക് ആണെങ്കിലും ഡിഫൻസിലെ ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് പരാഗ്. മഹാരാഷ്ട്ര സ്വദേശിയായ പരാഗ് 2017 മുതൽ ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. ബെംഗളൂരു ബി ടീമുനായുള്ള പ്രകടനമാണ് താരത്തെ സീനിയർ ടീമിലേക്ക് എത്തിച്ചത്.