മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സ്വപന അറ്റാക്കിംഗ് ത്രയം ഒരുക്കുകയാണ്. അതു വർഷങ്ങളിലേക്കുള്ള ഒരുക്കം. ഡോർട്മുണ്ടിന്റെ സാഞ്ചോ കൂടെ എത്തുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനും ബോർഡും ആഗ്രഹിച്ച അറ്റാക്കിംഗ് 3 ആയി യുണൈറ്റഡ് അറ്റാക്കിംഗ് 3 മാറും. 20കാരനായ സാഞ്ചോയും, 22കാരനായ റാഷ്ഫോർഡും, 24കാരനായ മാർഷ്യലും ചേർന്നാൽ അത് ഏതു ഡിഫൻസിനെയും ഭയപ്പെടുത്തുന്ന അറ്റാക്കായി മാറും.
അറ്റാക്കിംഗ് 3യിൽ വലതു വിങ്ങിലായിരിക്കും സാഞ്ചോയുടെ സ്ഥാനം. ക്രിസ്റ്റ്യാനോ റൊണാൾഡോയും നാനിയും ക്ലബ് വിട്ട ശേഷം ഒരു നല്ല റൈറ്റ് വിങ്ങിൽ കളിക്കുന്ന അറ്റാക്കറെ യുണൈറ്റഡിന് കിട്ടിയിട്ടില്ല. അതിനൊരു പരിഹാരം കൂടിയാകും സഞ്ചോയുടെ വരവ്. അറ്റാക്കിന്റെ മുൻ നിരയിൽ മാർഷ്യൽ ആകും അണിനിരക്കുക. ഇടതു ഭാഗത്ത് റാഷ്ഫോർഡും ഇറങ്ങും.
പൊസിഷനുകൾ മത്സരത്തിനിടയിൽ പരസ്പരം മാറ്റുന്ന പതിവ് മാർഷ്യലിനും റാഷ്ഫോർഡിനും ഉണ്ട്. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിനെ പ്രവചനാതീതം ആക്കും. ഈ മൂന്ന് താരങ്ങൾക്കും വർഷങ്ങളോളം യുണൈറ്റഡ് അറ്റാക്കിനെ നയിക്കാൻ കഴിയും എന്നാണ് യുണൈറ്റഡ് പരിശീലകൻ കരുതുന്നത്. ഒപ്പം ഇവർക്ക് പിന്തുണയായി ഗ്രീൻവുഡും ഡാനിയൽ ജെയിംസും തഹിത് ചോങ്ങുമൊക്കെ ഉണ്ട്. എന്തായാലും സാഞ്ചോ കൂടെ വന്നാൽ യുണൈറ്റഡിന് അതൊരു സ്വപ്ന അറ്റാക്കിംഗ് ത്രയം തന്നെയാകും.