“ഇപ്പോൾ ഒരു യോർക്കർ ആണ് എറിയേണ്ടത് എന്ന് മുരളിയാണ് പറഞ്ഞത്, മികവ് ഉമ്രാന്റെ മാത്രം” – സ്റ്റെയിൻ

ഇന്നലെ ഉമ്രാൻ മാലികിന്റെ യോർക്കറിൽ ശ്രേയസ്സ് അയ്യറിന്റെ വിക്കറ്റ് തെറിക്കുന്നത് കണ്ട് ഹൈദരബാദിന്റെ പരിശീലക സംഘത്തിലെ ഡെയ്ല്സ് സ്റ്റെയിനും മുത്തയ്യ മുരളീധരനും ആഘോഷിക്കുന്ന കാഴ്ച വലിയ സന്തോഷം നൽകുന്നതായിരുന്നു. ഉമ്രാൻ മാലികിന്റെ യോർക്കറിന് പിറകിൽ ഡെയ്ല് സ്റ്റെയിനായിരിക്കും എന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ ആ പന്ത് ഉമ്രാന്റെ മാത്രം മികവാണെന്ന് സ്റ്റെയിൻ പറഞ്ഞു.

ആ പന്തിന് തൊട്ടു മുമ്പ് മുരളി തന്നോട് പറഞ്ഞിരുന്നു ഇപ്പോൾ ചെയ്യാൻ പറ്റിയ പന്ത് യോർക്കർ ആണെന്ന്. എന്നാൽ താൻ മുരളിയോട് പറഞ്ഞു യോർക്കർ എറിഞ്ഞാൽ ഇപ്പോൾ പന്ത് ബൗണ്ടറിയിലേക്ക് പറക്കുന്നത് കാണാം എന്ന്. എന്നാൽ തന്റെ ചിന്ത തെറ്റി. യോർക്കർ എറിയുകയും വിക്കറ്റ് വീഴുകയും ചെയ്തു. അതാണ് പറയുന്നത് എനിക്ക് എന്ത് അറിയാം മികവ് കളിക്കാരന്റെ മാത്രമാണ്. സ്റ്റെയിൻ പറഞ്ഞു. സ്പിൻ ബൗളിംഗ് കോച്ചായ മുരളീധരന് തന്നെക്കാൾ നന്നായി ഇത്തരം കാര്യങ്ങൾ പറയുന്ന അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും സ്റ്റെയിൻ പറഞ്ഞു.