സന്തോഷ് ട്രോഫി; വെസ്റ്റ് ബംഗാളിന് വിജയ തുടക്കം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ബംഗാളിന് വിജയം. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഏക ഗോളിനാണ് ബംഗാൾ പരാജയപ്പെടുത്തി. കോട്ടപ്പടിയിൽ നടന്ന മത്സരം ആരാധകരാൽ നിറഞ്ഞിരുന്നു‌‌. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് വെസ്റ്റ് ബംഗാൾ ആണെങ്കിലും ഗോൾ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 52ആം മിനുട്ടിൽ രോഹിതിന്റെ ഹെഡർ ലക്ഷ്യം കാണാതിരുന്നത് പഞ്ചാബിന് തിരിച്ചടി ആയി.20220416 115659

61ആം മിനുട്ടിൽ ഒരു ക്രോസ് വലയിൽ എത്തിച്ച് ശുഭം ബോംവിക് ആണ് ബംഗാളിന് ലീഡ് നൽകിയത്. ഇതിനു ശേഷം രണ്ട് സുവർണ്ണാവസരങ്ങൾ ഗോൾ മടക്കാനായി ബംഗാളിന് ലഭിച്ചു. പക്ഷെ രണ്ടു വലയിൽ എത്തിയില്ല. ഇനി ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും.