അമ്പയര്‍ റൂഡി കോയെര്‍ട്സന്‍ ഇനി ഓര്‍മ്മ!!!

Rudikoertzen2

ദക്ഷിണാഫ്രിക്കന്‍ മുന്‍ അമ്പയര്‍ റൂഡി കോയെര്‍ട്സന്‍ അന്തരിച്ചു. 73 വയസ്സായിരുന്ന അദ്ദേഹം കേപ്ടൗണിൽ നിന്ന് തന്റെ വീട്ടിലേക്ക് സഞ്ചരിക്കുമ്പോള്‍ ആണ് കാറപകടത്തിൽ മരണപ്പെട്ടത്.

1981ൽ അമ്പയറിംഗ് ആരംഭിച്ച റൂഡി 1992ൽ ഇന്ത്യ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചപ്പോളാണ് ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ അമ്പയറാകുന്നത്. 1997ൽ ഐസിസിയുടെ ഫുള്‍ ടൈം അമ്പയറായി റൂഡിയെ ചുമതലപ്പെടുത്തി.

2002ൽ എലൈറ്റ് പാനലില്‍ അംഗമായ റൂഡി സ്റ്റീവ് ബക്നറിന് ശേഷം 200 ഏകദിനത്തിലും 100 ടെസ്റ്റിലും അമ്പയറിംഗ് നടത്തുന്ന രണ്ടാമത്തെ വ്യക്തിയായി മാറി. 2010ൽ റൂഡി അമ്പയറിംഗിൽ നിന്ന് റിട്ടയര്‍ ചെയ്തു.