നേപ്പാളിനെ കളി പഠിപ്പിക്കുവാന്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ എത്തുന്നു

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍ ഇനി നേപ്പോള്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച്. മുന്‍ ശ്രീലങ്കന്‍ താരം പുബുടു ദസ്സനായാകേ ജൂലൈയിൽ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നേപ്പാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ മനോജ് പ്രഭാകറെ കോച്ചായി നിയമിച്ചത്. ദസ്സനായാകേ കാനഡയുടെ കോച്ചായി ചുമതലേയൽക്കുകയായിരുന്നു.

169 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള മനോജ് പ്രഭാകര്‍ 1984 ഏപ്രിലിൽ തന്റെ ഏകദിന അരങ്ങേറ്റവും ഡിസംബറിൽ ടെസ്റ്റ് അരങ്ങേറ്റവും നടത്തുയായിരുന്നു. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചായി പ്രഭാകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് ടീമുകളുടെ കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 130 ഏകദിനങ്ങളിലും 39 ടെസ്റ്റ് മത്സരങ്ങളിലുമാണ് താരം കളിച്ചിട്ടുള്ളത്.