റോമ വധം!! ജോസെയുടെ ടീമിന്റെ വല നിറച്ച് ഉഡിനെസെ

20220905 020841

ഇറ്റലിയിൽ റോമയ്ക്ക് ഞെട്ടിക്കുന്ന പരാജയം. ഇന്ന് എവേ മത്സരത്തിൽ ഉഡിനെസെയെ നേരിട്ട റോമ മറുപടിയില്ലാത്ത നാലു ഗോളുകളുടെ പരജായമാണ് ഏറ്റുവാങ്ങിയത്. ഈ മത്സരത്തിന് മുമ്പ് സീസണിൽ ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയുരുന്ന റോമ ഇന്ന് ഗോളുകൾ വാങ്ങി കൂട്ടി.

ഇന്ന് മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ ഡെസ്റ്റിനി ഉഡിഗിയുടെ ഗോളിൽ ആയിരുന്നു ഉഡിനെസെ ലീഡ് എടുത്തത്. ഈ ഗോളിന് മറുപടി നൽകാനായി ഒരു നല്ല അവസരം സൃഷ്ടിക്കാൻ പോലും റോമക്ക് ആയില്ല. രണ്ടാം പകുതിയിൽ ആണെങ്കിൽ ഉഡിനെസെയുടെ ഒരോ ആക്രമണങ്ങളും ഗോളുകളായി മാറി.

20220905 020821

56ആം മിനുട്ടിലെ സമാർഡ്സിചിന്റെ ഒരു ഇടം കാലൻ ലോങ് റേഞ്ചർ ഉഡിനെസെയുടെ രണ്ടാം ഗോളായി. അതിനു ശേഷം റൊബേർടോ പെരേരയും സാൻഡി ലോവ്രിചും കൂടെ ഗോൾ നേടിയതോടെ റോമൻ പരാജയം പൂർത്തിയായി.

അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി റോമ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. ഉഡിനെസെ 10 പോയിന്റുമായി നാലാമതും നിൽക്കുന്നു.