നാലാം മത്സരത്തിലും ഗോൾ വഴങ്ങാതെ എമറെയുടെ വിയ്യറയൽ,വമ്പൻ ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സക്ക് ഒപ്പം

20220905 020131

സ്പാനിഷ് ലാ ലീഗയിൽ തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ വഴങ്ങാതെ ഉനയ് എമറെയുടെ വിയ്യറയൽ. എൽചെക്ക് എതിരായ 4-0 ന്റെ വലിയ ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണക്ക് ഒപ്പം എത്തിയ അവർ ഗോൾ വ്യത്യാസത്തിൽ മാത്രം മൂന്നാമത് നിൽക്കുക ആണ്. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വിയ്യറയൽ ആധിപത്യം കണ്ട മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ജെറാർഡ് മൊറേനോ അവരെ മുന്നിലെത്തിച്ചു.

വിയ്യറയൽ

പത്ത് മിനിറ്റിനു ശേഷം നിക്കോളാസ് ജാക്സന്റെ പാസിൽ നിന്നു അർജന്റീനൻ താരം ലൊ സെൽസോ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആണ് ഗോളുകൾ പിറന്നത്. 89 മത്തെ മിനിറ്റിൽ ലൊ സെൽസോക്ക് പകരക്കാരനായി ഇറങ്ങിയ ഫ്രാൻസസ് കോക്വലിൻ ഗോൾ നേടിയപ്പോൾ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ ജോസെ ലൂയിസ് മൊറാലസ് എമറെയുടെ ടീമിന്റെ വലിയ ജയം പൂർത്തിയാക്കി.