ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ ഇന്നാണ്. മുംബൈയിൽ വെച്ച് നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ്‌സി എഫ്‌സി ഗോവയെ നേരിടും. രണ്ടാം ഫൈനലിന് ഇറങ്ങുന്ന ബെംഗളൂരുവിനാണ് ആളുകൾ സാധ്യത കൽപിക്കുന്നതെങ്കിലും ബെംഗളൂരു പരിശീലകൻ കാൾസ് ക്വാഡ്രാറ്റ് ഈ വാദങ്ങളെ തള്ളിക്കളയുന്നു. മികച്ച ഫോമിലുള്ള എഫ്‌സി ഗോവയും ബെംഗളൂരുവും തുല്യ ശക്തികളാണെന്നും എല്ലായിപ്പോലും പോലെ ഫുട്ബോൾ പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.
മികു, ഛേത്രി, ഉദാന്ത എന്നിവരുടെ ഫോം ആണ് ബെംഗളൂരു എഫ് സിയുടെ പ്രതീക്ഷയെന്നും ബെംഗളൂരു പരിശീലകൻ പറഞ്ഞു. ഗോവയും മികച്ച ടീമാണെന്നു പറഞ്ഞ അദ്ദേഹം കോറോയുടെയും എഡു ബേഡിയയുടെയും പ്രകടനത്തെ പ്രകീർത്തിച്ചു. കോറോ ആണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും ടോപ്പ് സ്കോറർ.