ഹോങ്കോങ് U-23 ടീമിനെ തോൽപ്പിച്ച് ഇന്ത്യൻ U-17

Newsroom

അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കാൻ പോകുന്ന അണ്ടർ 17 വനിതാ ലോകകപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി വിദേശ പര്യടനം നടത്തുന്നു ഇന്ത്യൻ ടീമിന് വിജയം. ഹോങ്കോങിൽ ഉള്ള ഇന്ത്യൻ ടീം ആദ്യ മത്സരത്തിൽ ഹോങ്കോങിന്റെ അണ്ടർ 23 ടീമിനെ ആണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇനി മൂന്നു മത്സരങ്ങൾ കൂടെ ഇന്ത്യ ഹോങ്കോങിൽ കളിക്കും.

 

June 23: India vs Taipo

 

June 27: India vs Citizen.

 

June 29: India vs Hong Kong U18.