ജെജെയുടെ ശസ്ത്രക്രിയ കഴിഞ്ഞു, സീസൺ ആരംഭത്തിലേക്ക് മടങ്ങിയെത്തും

ഇന്ത്യയുടെയും ചെന്നൈയിന്റെയും സ്ട്രൈക്കറായ ജെജെയുടെ കാലിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അവസാന കുറേ നാളുകളായി മുട്ടിനേറ്റ പരിക്ക് കാരണം കഷ്ടപ്പെടുകയായിരുന്നു ജെജെ. കഴിഞ്ഞ ഐ എസ് എല്ലിന്റെ അവസാന കാലത്തും സൂപ്പർ കപ്പിലും ജെജെ ടീമിൽ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ഫുട്ബോൾ ടീമിലും പരിക്ക് കാരണം ജെജെയെ പരിഗണിച്ചിരുന്നില്ല.

ശസ്ത്രക്രിയ ഇല്ലാതെ പരിക്ക് മാറില്ല എന്ന് ഉറപ്പായതോടെയാണ് താരം ശസ്ത്രക്രിയക്ക് വിധേയാനായത്. ഇന്നലെ ശസ്ത്രക്രിയ കഴിഞ്ഞതായും ഉടൻ താൻ തിരികെ എത്തും എന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പിൽ ജെജെ പറയുന്നു. തന്നെ ഈ വിഷമഘട്ടത്തിൽ പിന്തുണച്ചവർക്കൊക്കെ നന്ദി അറിയിക്കുന്നതായും ജെജെ അറിയിച്ചു.

Previous articleഗോകുലം കേരള എഫ് സി ആദ്യമായി ഡൂറണ്ട് കപ്പിൽ കളിക്കും
Next articleഹോങ്കോങ് U-23 ടീമിനെ തോൽപ്പിച്ച് ഇന്ത്യൻ U-17