അബുദാബി. മുസാഫിർ എഫ് സി രാമന്തളി അബുദാബി അൽ ജസീറ ഫുട്ബോൾ അക്കാദമി യില്‍ സംഘടിപ്പിച്ച ടു ടു ഫോര്‍ സീസൺ 5 എകെ 47 തളിപറമ്പ് ജേതാക്കളായി. യുഎ ഇ ലെ 16 മികച്ച ടീമുകൾ ടൂർണമെന്റിക് മാറ്റുരച്ചിരുന്നു. കലാശ പോരാട്ടത്തില്‍ റോയൽ എഫ് സി ചിറക്കല്‍ പടിയെ ട്രബേക്കറിലൂടെ ആണ് Ak 47 തളിപറമ്പു പരാജയപ്പെടുത്തിയത്.
ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജാബിർ അല്‍ ജാബിരിയും മാക്‌സ്‌വെൽ എം ഡി അമീന്‍, ലിവ മോട്ടോർസ് ഇസ്മായില്‍, ഗൾഫ് സോണ്‍ എം ഡി സലാവുദീന്‍, ടൂര്‍ണമെന്റ് ചെയർമാൻ അഷറഫ് എന്‍ പി, മുസാഫിർ എഫ് സി പ്രസിഡണ്ട് ഷഹീർ, ടൂര്‍ണമെന്റ് കണ്‍വീനര്‍ ദുല്‍കാർണി,സക്കരിയ യു എന്‍, തമീം ഹാജി, മുസ്തഫ കെ പി, ആര്‍ എം വൈ സി പ്രസിഡണ്ട് മുണ്ടക്കല്‍ ഇബ്രാഹിം, ചാർട്ടേഡ് റെന്റ് എ കാർ എം ഡി റഫീഖ് എന്നിവർ ചേർന്ന് കളിക്കാരുമായി പരിചയപ്പെട്ടു.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി എ കെ 47 ന്റെ ഫത്തീമിനെ തിരഞ്ഞെടുത്തു. മികച്ച ടീം ആയി റിവേറ വാട്ടർ ഏഴിമലയെയും മികച്ച സ്റ്റോപ്പർ റോയൽ എഫ് സി യുടെ താഹിറിനെയും ടോപ് സ്‌കോറർ ആയി റിവേറ വാട്ടർ ഏഴിമലയുടെ അഫ്സലിനെയും ഗോൾ കീപ്പർ ആയി റൈഡേർസ് എം എഫ് സിയുടെ നിഹാദിനെയും തിരഞ്ഞെടുത്തു.
വിജയികളായ എകെ 47 തളിപറമ്പിന് ട്രോഫികൾ അലി അല്‍ ജാബിരിയും റണ്ണേഴ്‌സ് ആയ റോയൽ എഫ് സി ചിറക്കല്‍പടിക്ക് യു എന്‍ സക്കരിയയും മുസാഫിർ എഫ് സി അഡ്വൈസര്‍ ബോര്‍ഡ് ചെയർമാൻ പി കെ ഹസ്സന്‍ അവർകളും കൂടി ചേര്‍ന്നു നല്‍കി. മൂന്നാം സ്ഥാനക്കാരായ റൈഡേർസ് എം എഫ് സി ക്ക് ഉള്ള ഉപഹാരം തമീം ഹാജി നല്‍കി. കളിക്കാര്‍ക്ക് ഉള്ള ട്രോഫി കള്‍ ജബ്ബാര്‍ ടി കെ പി, സര്‍ഫറാസ്, റഹ്മാത്തുള്ള , നൗഫൽ പി പി, അസ്ഹർ, ഉസാമ അബ്ദുള്‍ സലാം, സഫീർ യു.ടി എന്നിവർ ചേര്‍ന്നു നല്‍കുകയും മെഡലുകള്‍ മുസ്തഫ തിരൂര്‍, അസ്ലം, ഇര്‍ഷാദ് തിരൂര്‍, മുസ്തഫ പട്ടാമ്പി, ജമീല്‍, ജസിം എന്നിവർ ചേര്‍ന്നു നല്‍കി .തുടർന്ന് നടന്ന സമാപന ചടങ്ങില്‍ ടൂര്‍ണമെന്റിൽ സഹകരിച്ച എല്ലാവർക്കും സെക്രട്ടറി നിയാസ് ഇ ടി വി നന്ദി പറഞ്ഞു.