ബെയ്സ് പെരുമ്പാവൂരിനും അൽ ശബാബിനും വിജയം

സെവൻസിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബെയ്സ് പെരുമ്പാവൂരും അൽ ശബാബ് തൃപ്പനച്ചിയും വിജയിച്ചു. പിണങ്ങോ സെവൻസിൽ ആയിരുന്നു ബെയ്സിന്റെ വിജയം. പിണങ്ങോട് ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ബെയ്സ് പെരുമ്പാവൂർ വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബെയ്സിന്റെ വിജയം. അവരുടെ സീസണിലെ ആദ്യ മത്സരമായിരുന്നു അത്.

ഒതുക്കുങ്ങൽ സെവൻസിൽ അഭിലാഷ് കുപ്പൂത്തിനെയാണ് അൽ ശബാബ് തൃപ്പനച്ചി പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു തൃപ്പനച്ചിയുടെ വിജയം. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായിരുന്നു‌.