ട്രൊസാർഡിനെ സ്വന്തമാക്കാൻ ആഴ്സണൽ

Nihal Basheer

ബ്രൈറ്റൺ മുന്നേറ്റ താരം ലിയാണ്ട്രോ ട്രൊസാർഡിനെ ടീമിലേക്ക് എത്തിക്കാൻ ആഴ്സണൽ നീക്കം ആരംഭിച്ചു. ചർച്ചകൾ അതിവേഗം മുന്നോട്ടു കൊണ്ടു പോയ ടീമുകൾ ഉടൻ തന്നെ ധാരണയിൽ എത്തുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. വരും മണിക്കൂറുകളിൽ തന്നെ ആഴ്‌സനലിന്റെ ഔദ്യോഗിക ഓഫർ ബ്രൈറ്റണിന്റെ മുന്നിൽ എത്തും. താരവുമായി നേരത്തെ തന്നെ വ്യക്തിപരമായ കാരറിന്റെ കാര്യത്തിൽ ആഴ്‌സനൽ ധാരണയിൽ എത്തിയിട്ടുണ്ട്. ദീർഘകാല കരാർ തന്നെയാവും ആഴ്‌സനൽ നൽകുക.

ആഴ്സണൽ 23 01 19 16 18 57 152

മിഹൈലോ മദ്രൈക്കിനെ ചെൽസിയിലേക്ക് നഷ്ടപ്പെട്ട ശേഷം മുന്നേറ്റ താരങ്ങളെ എത്തിക്കാനുള്ള ശക്തമായ നീക്കത്തിൽ ആയിരുന്നു ആഴ്‌സനൽ. അതേ സമയം ട്രോസാർഡിന് ആവട്ടെ, ബ്രൈറ്റണിൽ അത്ര നല്ല സാഹചര്യം അല്ല നിലവിലുള്ളത്. അവസാന മത്സരങ്ങളിൽ ടീമിൽ ഇടം പിടിക്കാതിരുന്ന താരം, മിഡിൽസ്ബ്രോക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനം പാതി വഴിയിൽ ഉപേക്ഷിച്ചതും വാർത്ത ആയിരുന്നു. കോച്ച് ഡി സെർബിയുടെ വിമർശനത്തിനും താരം പാത്രമായി. 2019ലാണ് ട്രോസാർഡ് ബ്രൈറ്റണിൽ എത്തുന്നത്. നൂറ്റിയിരുപതോളം മത്സരങ്ങളിൽ നിന്നും ഇരുപത്തിയഞ്ചു ഗോളുകൾ നേടി.