ദേശീയ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റ് ചാസ്യൻമാരായ കേരള ടീമിന് ബുധനാഴ്ച തിരൂരിൽ സ്വീകരണം

Newsroom

Resizedimage 2025 12 23 17 25 25 1

മലപ്പുറം : പഞ്ചാബിൽ
ഡിസംബർ 15 മുതൽ 20 വരെ നടന്ന രണ്ടാമത് ദേശീയ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ചാമ്പ്യന്മാരായി
ഡിസംബർ ഫൈനലിൽ കേരളം ഒഡീഷയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത് ടൂർണമെന്റിലെ
വ്യക്തിഗത പുരസ്കാരങ്ങളും
കേരളത്തിന് ലഭിച്ചു മികച്ച ബൗളറായി മൃദുലയും മികച്ച ബാറ്റ്സ്മാൻ കിരണും
മികച്ച താരമായി തിരഞ്ഞെടുത്ത വ്യന്ദയും കേരള താരങ്ങളാണ്.



അടുത്ത വർഷം നടക്കുന്ന അന്താരാഷ്ട്ര ട്രാൻസ്‌ജെൻഡർ ദേശിയ ക്രിക്കറ്റ് ടീമിലെക്ക് കേരള ടീം അംഗങ്ങൾക്കും സെലക്ഷൻ ലഭിച്ചു ദേശീയ കീരിടം ചൂടി
ബുധനാഴ്ച രാവിലെ 9.00ന് ഇൻ്റർസിറ്റി എക്സ്പ്രസിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന കേരള ടീമിന്
സ്വീകരണം നൽകും.