ഈസ്റ്റ് ബംഗാളിന് പണി കിട്ടി!! ട്രാൻസ്ഫർ വിലക്ക് വിധിച്ച് എ ഐ എഫ് എഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മിനേർവ പഞ്ചാബിന്റെ താരത്തെ നിയമങ്ങൾ ഭേദിച്ച് കൊണ്ട് സ്വന്തമാക്കിയതിൽ എ ഐ എഫ് എഫ് ഈസ്റ്റ് ബംഗാളിനെതിരെ നടപെടിയെടുത്തു. ഈസ്റ്റ് ബംഗാളിന് ഇനി പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനോ സ്വന്തമാക്കാനോ കഴിയില്ല. ജനുവരി മാസം വരെയാണ് ഈസ്റ്റ് ബംഗാളിന് വിലക്ക് ഉണ്ടാകുക. ഐ ലീഗ് സ്വന്തമാക്കാൻ വേണ്ടി വൻ തുക ചിലവഴിച്ച് ടീം ഒരുക്കിയിരുന്ന ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടിയാണിത്.

മിനേർവ പഞ്ചാബ് ഡിഫൻഡർ ആയിരുന്ന സുഖ്ദേവ് സിങ്ങിനെ ആണ് ഈസ്റ്റ് ബംഗാളും സുഖ്ദേവിനെ സ്വന്തമാക്കാൻ ശ്രമിച്ചത്. സുഖ്ദേവിന് മിനേർവയിൽ കരാർ ഉണ്ടായിരിക്കെ ആ കരാർ ലംഘിച്ച് താരത്തെ ടീമിലെത്തിക്കാൻ നോക്കിയതാണ് വിനയായത്. ഈസ്റ്റ് ബംഗാൾ ക്ലബിന് മാത്രമല്ല സുഖ്ദേവിനും വിലക്ക് ഉണ്ട്. താരത്തിന് ജനുവരി വരെ‌ ഒരു ടീമിലും കളിക്കാൻ ആവില്ല.

ഇത് ചരിത്രപരമായ വിധിയാണെന്നും എ ഐ എഫ് എഫിന്റെ ഈ നടപടിയിൽ സന്തോഷം ഉണ്ട് എന്നും മിനേർവ ക്ലബ് ഉടമ രഞ്ജിത് ബജാജ് പറഞ്ഞു‌