ഇംഗ്ലണ്ട് പൊരുതുമെന്ന് പ്രതീക്ഷിച്ച, പക്ഷേ ഈ കളി വേഗത്തിൽ അവസാനിച്ചു – ഡീൻ എൽഗാര്‍

ഇംഗ്ലണ്ട് ലോര്‍ഡ്സ് ടെസ്റ്റിൽ പൊരുതുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ മത്സരം വളരെ വേഗത്തിൽ അവസാനിച്ചുവെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീന്‍ എൽഗാര്‍. മത്സരത്തിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ കരുതുറ്റ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നിൽ വിലപ്പോവില്ലെന്ന് ഡീൻ എൽഗാര്‍ പറഞ്ഞിരുന്നു.

അത് പോലെ തന്നെ ഇരു ഇന്നിംഗ്സുകളിലും ഇംഗ്ലണ്ട് വളരെ കുറഞ്ഞ സ്കോറിനാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പിനാണ് ഡീൻ എൽഗാറും സംഘവും ലോര്‍ഡ്സിൽ അവസാനം കുറിച്ചത്.

ക്യാപ്റ്റന്‍സിയിൽ തനിക്ക് തുണയായി മികച്ച കോച്ചിംഗ് സംഘവും തിങ്ക്-ടാങ്കും ഉണ്ടെന്നും ഡീൻ എൽഗാര്‍ കൂട്ടിചേര്‍ത്തു.